KeralaLatest NewsNews

ആവശ്യത്തിന് ഫണ്ടില്ല,കൂപ്പണ്‍ ഇറക്കി ജനങ്ങളില്‍ നിന്ന് പണം പിരിക്കാന്‍ ആലോചന; ജനങ്ങള്‍ സഹകരിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിന് ആവശ്യത്തിന് പണമില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ഫണ്ടില്ലാത്തത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിസന്ധിയാണെന്ന് അദ്ദേഹം പറയുന്നു. ‘കോണ്‍ഗ്രസിന്റെ പണം ബിജെപി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. കൂപ്പണ്‍ അടിച്ച് പണം പിരിക്കാനാണ് ആലോചന. ജനങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ’, തിരഞ്ഞെടുപ്പ് ക്യാമ്പെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ചെന്നിത്തല പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഇന്ന് ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം

സാമ്പത്തിക പ്രതിന്ധിയുടെ പശ്ചാത്തലത്തില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ പണപ്പിരിവ് നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ മറ്റ് വഴികളില്ലെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. കൂപ്പണ്‍ അടിച്ച് ബൂത്ത് തലം വരെ നല്‍കി പണം പിരിക്കാമെന്ന നിര്‍ദേശം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്നോട്ട് വെച്ചെന്ന് വിവരമുണ്ടായിരുന്നു.

പിസിസികളും സ്ഥാനാര്‍ഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് എഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. മണ്ഡലങ്ങളില്‍ പ്രചാരണം നടത്താന്‍ നിലവില്‍ പാര്‍ട്ടിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണം കടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാല്‍ പൊതുജനങ്ങളില്‍ നിന്നും പണം സമാഹരിക്കാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button