KeralaLatest NewsNews

ഇത്തവണയും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല: കേരള ജനത ഒറ്റക്കെട്ടായി എതിർക്കുമെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: ഇത്തവണയും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദി എത്ര തവണ കേരളത്തിൽ വരുന്നുവോ അത്രയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷവും വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ തവണ കേരളത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹം. കേരള ജനത ഒറ്റക്കെട്ടായി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും എതിർക്കുമെന്നും പരാജയപ്പെടുത്തുമെന്നും വോട്ടെണ്ണുന്ന ദിനത്തിൽ പ്രധാനമന്ത്രിക്ക് മനസിലാകുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

വാജ്‌പേയി സർക്കാരിനുണ്ടായ അതേ ഗതിയാവും രണ്ടാം മോദി സർക്കാറിനും ഉണ്ടാവുക. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും കൂടുതൽ സംസാരിച്ചത് കോൺഗ്രസ് ആണ്. അക്കാര്യത്തിൽ പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് വേണ്ട. ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെങ്കിൽ സ്റ്റാഫിനോട് ആരോടെങ്കിലും ചോദിച്ചെങ്കിലും മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിൽ വോട്ടെടുപ്പ് തിയതി വെള്ളിയാഴ്ചയായത് കുറെ പ്രവർത്തകർക്ക് ബുദ്ധിമുട്ടായെന്ന് കെപിസിസി അറിയിച്ചു. പോളിംഗ് ഏജന്റുമാർക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് മാറ്റണം എന്ന് കെപിസിസി ആവശ്യപ്പെട്ടെന്നും ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button