Latest NewsCricketNewsSports

ഇന്ത്യക്കെതിരായ ഏകദിന പരമ്പര; ആർച്ചർ പുറത്ത്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിൽ ആർച്ചർ പുറത്ത്. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളറായ ആർച്ചറിന് വിശ്രമം നൽകാൻ ഇംഗ്ലണ്ട് തീരുമാനിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരുപാട് ടൂർണമെന്റുകൾ കളിക്കുന്നതിന് താരത്തിന്റെ ഫിറ്റ്നസിനെ ബാധിക്കുമോ എന്ന ഭയമാണ് ഇംഗ്ലണ്ട് താരത്തിന് വിശ്രമം നൽകാനുള്ള കാരണം. ഈ വർഷം ഇനി ടി20 ലോകകപ്പും ആഷസും വരാനിരിക്കെയാണ് താരത്തിന് വിശ്രമം അനുവദിച്ചത്. കൂടാതെ ഏപ്രിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും ആർച്ചർ കളിക്കുന്നുണ്ട്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലെ അവസാന ഓവറിലെ നാടകീയതയിൽ കളി ജയിച്ച ആത്മവിശ്വാസത്തിൽ അവസാന അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും. ഒന്നും മൂന്നും ടി20കളിലെ ജയത്തോടെ നാലാം മത്സരം കൂടി ജയിച്ച് പരമ്പര നേരത്തേ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെയാണ് വ്യാഴാഴ്ച രാത്രിയിൽ മൊട്ടേരയിൽ ഇന്ത്യ തകർത്ത് കളഞ്ഞു. പരമ്പര 2-2ന് സമനിലയിൽ നിൽക്കേ ഇന്നത്തെ പോരാട്ടമാവും ചാമ്പ്യന്മാരെ നിർണ്ണയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button