തൃശൂര്‍: സിപിഎം നേതാവ് ബേബി ജോണിന് നേരെ കൈയേറ്റം. എല്‍ഡിഎഫ് പ്രചരണവേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് കൈയേറ്റം. ബേബി ജോണിനെ വേദിയിലെത്തിയ യുവാവ് തള്ളിയിടുകയായിരുന്നു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പ്രചരണവേദിയില്‍ ആയിരുന്നു സംഭവം. കൈയേറ്റം നടന്നത് മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയ ശേഷമാണ്.
മുഖ്യമന്ത്രിക്ക് ശേഷമാണ് ബേബി ജോണ്‍ സംസാരിച്ചത്. സംസാരിക്കുന്നതിനിടയിലാണ് കൈയേറ്റം നടന്നത്. വേദിയിയില്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉണ്ടായിരുന്നു. ബേബി ജോണ്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവമായതിനാല്‍ നിലത്ത് വീണു. തള്ളിയിട്ട യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് വിവരം
Post Your Comments