മലപ്പുറം : യുഡിഎഫിന് വര്‍ഗീയ കക്ഷികളുമായി ബന്ധമില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വേങ്ങരയിലടക്കം വെല്‍ഫെയര്‍ പാര്‍ട്ടി മുസ്ലീം ലീഗിനെതിരെ മത്സരിക്കുന്നുണ്ട്. സിപിഎം-ബിജെപി ബന്ധം നേരത്തെ തന്നെയുള്ള കാര്യമാണ്. പല കാര്യങ്ങളിലും ഇരുപാര്‍ട്ടികള്‍ക്കും ഒരേ നിലപാടാണ്. ആര്‍എസ്എസ് നേതാവ് തന്നെ തുറന്ന് പറഞ്ഞതോടെ ഇക്കാര്യം വ്യക്തമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തില്‍ ഭരണമാറ്റമാണ് ഇത്തവണ ഉറപ്പുള്ള കാര്യം. സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ യുഡിഎഫിന്റെ സാധ്യത വര്‍ധിച്ചുവെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. വര്‍ഗീയമായ രീതിയില്‍ പ്രചാരണം നടത്തുകയാണ് ആദ്യഘട്ടത്തില്‍ സിപിഎമ്മും ബിജെപിയും ചെയ്തത്. അതുകൊണ്ടാണ് തുടക്കത്തില്‍ അവര്‍ ലീഗിനെ ലക്ഷ്യം വെച്ചത്. മുസ്ലീം ലീഗിനെ ആക്രമിച്ചതിലും ഭൂരിപക്ഷ വികാരം ആളിക്കത്തിക്കുന്നതിലുമടക്കം എല്ലാ കാര്യത്തിലും ബിജെപിയും സിപിഎമ്മും അടക്കം വലിയ സഹകരണമുണ്ടായിരുന്നു. പക്ഷേ അതു ഫലം ചെയ്യില്ലെന്ന് കണ്ടപ്പോള്‍ അവര്‍ ഇപ്പോള്‍ അത്തരം പ്രചാരണം അവസാനിപ്പിച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments