
ന്യൂഡല്‍ഹി: ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയെ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശില്‍ പൊതുവായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യ. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ടു ഓടി പോയതിന് പിന്നാലെ ഏഴുമാസത്തിനുശേഷമാണ് ബംഗ്ലാദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്.
Read Also: പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ വധശിക്ഷ: മധ്യപ്രദേശ് മുഖ്യമന്ത്രി
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെയും പൊതു തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. രാജ്യത്ത് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതിനോടുള്ള ഇന്ത്യയുടെ എതിര്‍പ്പ് കൂടിയാണ് ഇതില്‍ വ്യക്തമാകുന്നത്. ജനകീയ പിന്തുണയോടുകൂടി എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലെത്തുന്നതിലൂടെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവും എന്നാണ് ഇന്ത്യ പറയുന്നത്.
ബംഗ്ലാദേശില്‍ വലിയ ആഭ്യന്തര സംഘര്‍ഷത്തിന് വഴിവച്ചതാണ് ഷെയ്ഖ് ഹസീന സര്‍ക്കാരിന് എതിരായ പ്രതിഷേധം. ഹസീന രാജ്യംവിട്ട് ഓടിപ്പോയ ശേഷവും സംഘര്‍ഷം കുറഞ്ഞിരുന്നില്ല. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരം ഏറ്റിട്ടും രാജ്യത്ത് അക്രമ സംഭവങ്ങള്‍ തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ പൊതു തെരഞ്ഞെടുപ്പ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.
Post Your Comments