മുംബൈ: മുഖ്യമന്ത്രിയായിരുന്നപ്പോൾ വിവാദ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ തിരിച്ചെടുക്കാൻ ശിവസേന തന്നിൽ സമ്മർദ്ദം ചെലുത്തിയിരുന്നു എന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. പത്രസമ്മേളനത്തിലാണ് ഫഡ്‌നാവിസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 2004 ൽ സസ്പെൻഡ് ചെയ്യപ്പെട്ട ശേഷം എന്തിനാണ് എപിഐ സച്ചിൻ വാസ് തിരിച്ചെടുക്കപ്പെട്ടതെന്ന് അദ്ദേഹം നിലവിലെ മഹാരാഷ്ട്ര സർക്കാരിനെ ചോദ്യം ചെയ്തു.
2007 ൽ അദ്ദേഹം വിആർഎസ് (വൊളണ്ടറി റിട്ടയർമെന്റ് സ്കീം) തിരഞ്ഞെടുത്തു, പക്ഷേ അയാൾക്കെതിരെ അന്വേഷണം തുടരുന്നതിനാൽ അത് അനുവദിച്ചില്ല. സച്ചിൻ വാസ് വീണ്ടും ജോലിയിൽ പ്രവേശിച്ചതിനുശേഷം മാത്രമാണ് ഉന്നതരുൾപ്പെടുന്ന കേസുകളെല്ലാം സിഐയുവിലേക്ക് നയിച്ചതെന്നതും സംശയം ജനിപ്പിക്കുന്നു എന്ന് ഫഡ്‌നാവിസ് പറയുന്നു. അതേസമയം അർണാബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോൾ സച്ചിൻ വാസെയും അനുഗമിച്ചിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അർണാബ് നേരത്തെ തന്നെ പോലീസ് അപായപ്പെടുത്താൻ ശ്രമിച്ചതായും ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, ലോക്മാത് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സച്ചിൻ വാസെയുടെ വസതി സ്ഥിതിചെയ്യുന്ന ഹൗസിങ് സൊസൈറ്റിയായ സാകേത് കോംപ്ലക്സിന്റെ ചെയർമാന് എപിഐ റിയാസ് കാസി എഴുതിയ ചില നിർണ്ണായക കത്തുകൾ എൻഐഎ കണ്ടെടുത്തു.
Post Your Comments