KeralaLatest News

ഞാനും മുരളിയും നല്ല ആണത്തവും ചങ്കൂറ്റവുമുള്ളവരെന്ന് ഉണ്ണിത്താൻ, പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

വിജയിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവാകും മുരളീധരനെന്നും രാഷ്ട്രീയപ്രതിയോഗികള്‍ വെല്ലുവിളിച്ചപ്പോള്‍ അത് ഏറ്റെടുത്ത മുരളീ ഹീറോ തന്നെയാണെന്നും ഉണ്ണിത്താന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനം ശരിയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. വിജയിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവാകും മുരളീധരനെന്നും രാഷ്ട്രീയപ്രതിയോഗികള്‍ വെല്ലുവിളിച്ചപ്പോള്‍ അത് ഏറ്റെടുത്ത മുരളീ ഹീറോ തന്നെയാണെന്നും ഉണ്ണിത്താന്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ കുറെ എംഎല്‍എമാര്‍ മത്സരിച്ചത് കേന്ദ്രമന്ത്രിയാകാനാണെന്നും എന്നാല്‍ അവിടെ പോയപ്പോള്‍ അധികാരം കിട്ടിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പിന്നെ കേരളത്തില്‍ അധികാരം കിട്ടുമെന്ന് കണ്ടപ്പോള്‍ മന്ത്രിയാകാന്‍ ഇങ്ങോട്ട് വന്നെന്നും അവര്‍ ആ പൂതി മനസില്‍ വച്ചാല്‍ മതിയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

എന്തിന്റെ പേരില്‍ ഉണ്ണിത്താന്‍ അവിടെ മത്സരിക്കരുത്. അവസാനം എനിക്ക് പകരം പല ആളുകളെയും കൊണ്ടുവന്നു. അവരെയെല്ലാം നാട്ടുകാര്‍ ഓടിച്ചു. പിന്നെയാണ് മുരളീയെ കൊണ്ടുവന്നതും മത്സരിച്ചതും ജയിച്ചതും. ഞങ്ങളൊക്കെ നല്ല ആണത്തമുള്ളവരാണ്. ധൈര്യവും ചങ്കൂറ്റവുമുള്ളവരാണ്. ഞാന്‍ വടകരയില്‍ നിന്നാല്‍ എംപിയാകുമോ എന്ന് ചിലര്‍ ഭയന്നു. അങ്ങനെ 35 കൊല്ലം ജയിക്കാത്ത സ്ഥലം കൊടുക്കാമെന്ന് കരുതി, അങ്ങനെയാണ് ഇവിടെ എത്തിയത്. ജയിക്കില്ലെന്ന് വിചാരിച്ച് തന്നെയാണ് കാസര്‍ഗോഡ് തന്നത്.

എന്തിന്റെ പേരിലായാലും എനിക്ക് ഇവിടെ സീറ്റ് തന്ന ഒരു നേതാവ് എന്റെ മനസിലുണ്ട്. അദ്ദേഹത്തിനോട് കടപ്പെട്ടിരിക്കുന്നു. ഇവിടെയൊരു സീറ്റ് തന്നത് കൊണ്ടാണല്ലോ ഞാന്‍ ജയിച്ചത്. കൊല്ലാന്‍ ആണെങ്കിലും എനിക്ക് ഇവിടെ തന്നല്ലോ. പാര്‍ലമെന്റില്‍ കുറെ എംഎല്‍എമാര്‍ മത്സരിച്ചത് കേന്ദ്രമന്ത്രിയാകാനാണ്. അവിടെ പോയപ്പോള്‍ അധികാരം കിട്ടിയില്ല. അപ്പം പിന്നെ കേരളത്തില്‍ അധികാരം കിട്ടുമെന്ന് കണ്ടപ്പോള്‍ ഇങ്ങോട്ട് വന്നു. ഇവിടെ മത്സരിച്ച് മന്ത്രിയാകാന്‍. ആ പൂതി മനസില്‍ വച്ചാല്‍ മതി. പുതിയ ആളുകള്‍ വരട്ടെ. ജയിച്ച് മന്ത്രിയാകട്ടെ. കേരളം ഭരിക്കട്ടെ.”

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനെതിരെയും രൂക്ഷവിമര്‍ശനമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയത്. കെ സുധാകരന്‍ പാര്‍ട്ടി വിടുകയാണെന്ന് പിസി ചാക്കോ പറഞ്ഞെന്നും അങ്ങനെ ഒരു വ്യക്തിയുടെ അഭിപ്രായത്തിന് വില നല്‍കേണ്ടതില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സുധാകരന്‍ വര്‍ക്കിംഗ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാവില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വര്‍ക്കിംഗ് പ്രസിന്റായി അംഗീകരിക്കുമെന്ന് ഉണ്ണിത്താന്‍ ചോദിച്ചു. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് സുധാകരന്‍.

കെപിസിസിക്ക് വര്‍ക്കിംഗ് പ്രസിഡന്റുമാരെ ആവശ്യമില്ല. വര്‍ക്കിംഗ് പ്രസിഡന്റിനെ വയ്ക്കാന്‍ കെപിസിസി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

read also: ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ മോഷണം

എന്നാൽ കെ മുരളീധരനെ ഹീറോയാക്കി അവതരിപ്പിച്ച ഉണ്ണിത്താനെതിരെ ട്രോളുമായി സോഷ്യൽ മീഡിയ ഇറങ്ങിയിരിക്കുകയാണ്. ഉണ്ണിത്താൻ മുരളീധരനെ വ്യക്തി ഹത്യ ചെയ്യുന്ന പഴയ വീഡിയോ ആണ് എതിരാളികൾ കുത്തിപ്പൊക്കിയിരിക്കുന്നത്. ഇതിൽ കെ മുരളീധരൻ ആണായി ജനിച്ചിരുന്നെങ്കിൽ വേശ്യ ആയിരുന്നേനെ എന്നും ഉണ്ണിത്താൻ അധിക്ഷേപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button