Latest NewsNewsIndia

നിതിന്‍ ഗഡ്കരിയെ തഴഞ്ഞേക്കുമെന്ന അഭ്യൂഹം ആളിക്കത്തിച്ച് ഉദ്ദവ് താക്കറെ: മോദിയും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി ഗഡ്കരി

മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ശിവസേനയിലേക്ക് പരസ്യമായി ക്ഷണിച്ച് ഉദ്ദവ് താക്കറെ. ബിജെപിയില്‍ ഇനിയും അപമാനിതനായി തുടരേണ്ടെന്നും ശിവസേനാ സ്ഥാനാര്‍ഥിയാക്കി ജയിപ്പിക്കാമെന്നുമാണ് വാഗ്ദാനം. ക്ഷണത്തോട് ഗഡ്കരി പ്രതികരിച്ചിട്ടില്ല.

Read Also: കേരള ഹൈക്കോടതി ജഡ്ജിമാരായി ആറ് അഭിഭാഷകര്‍, ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് ഒരു സീറ്റുപോലും ഉണ്ടായിരുന്നില്ല. മുന്നണിയിലെ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകാത്തതായിരുന്നു കാരണം. എന്നാല്‍ നിതിന്‍ ഗഡ്കരിയെ പോലെ ഉന്നത നേതാവിന്റെ കാര്യത്തില്‍ കാത്തിരിപ്പ് വേണമോ എന്ന ചോദ്യം പലകോണില്‍ നിന്നും ഉയര്‍ന്നു. ഗഡ്കരിയെ തഴഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. മോദിയും അമിത്ഷായുമായി ഗഡ്കരി കൂടിക്കാഴ്ച നടത്തി. ഈ ആശയക്കുഴപ്പത്തെ ആളിക്കത്തിക്കാനാണ് ഉദ്ദവ് താക്കറെയുടെ ശ്രമം.

ഗഡ്കരിയെ പോലൊരാള്‍ പാര്‍ട്ടി വിട്ടാല്‍ അത് മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാവും. നാഗ്പൂരില്‍ ആര്‍എസ്എസ് പിന്തുണയുള്ള കരുത്തനാണ് അദ്ദേഹം. ഗഡ്കരി വന്നില്ലെങ്കില്‍ പോലും കടുത്ത അനീതി അദ്ദേഹം നേരിടുന്നുണ്ടെന്ന പ്രചാരണം നടത്തുകയാണ് ഉദ്ദവ്. ഉദ്ദവിന്റെ ക്ഷണത്തോട് ഗഡ്കരി പ്രതികരിച്ചില്ലെങ്കിലും ഉദ്ദവിനെ ചുഛിച്ച് തള്ളുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്.

 

അമേരിക്കന്‍ പ്രസിഡന്റിനെ തെരുവില്‍ കഴിയുന്നയാള്‍ ക്ഷണിക്കും പോലെയാണ് ഉദ്ദവിന്റെ നടപടിയെന്ന് അദ്ദേഹം പരിഹരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button