ന്യൂഡല്‍ഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരത് പവാറിന് വൻ തിരിച്ചടി. ‘യഥാര്‍ത്ഥ’ എന്‍സിപി അജിത് പവാറിന്റെ നേതൃത്വത്തിലള്ള എന്‍സിപിയെയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ അജിത് പവാറിനൊപ്പമാണ്.
ഇതിനാൽ പാര്‍ട്ടി ചിഹ്നവും അജിത് പവാറിന് നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ജൂലൈയിലാണ് എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ പക്ഷം ബിജെപി പാളയത്തില്‍ എത്തിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ശരത് പവാര്‍ വിഭാഗത്തോട് പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിളർത്തി ഷിൻഡെ വിഭാഗം യഥാർത്ഥ ശിവസേനയുടെ പാർട്ടി ചിഹ്നം കരസ്ഥമാക്കിയിരുന്നു.
Post Your Comments