കുവൈറ്റ് സിറ്റി: രാജ്യം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ഇന്ത്യ കൂടെ നിന്നെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രി ഷേഖ് ഡോ. അഹ്മദ് നാസെര്‍ അല്‍ മൊഹമ്മദ് അല്‍ സാബാ. ഹ്രസ്വസന്ദര്‍ശനത്തിന് ബുധനാഴ്ച ഇന്ത്യയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് 5.30 എത്തിയ അദ്ദേഹം ഇന്ന് രാവിലെ 11 ന് മടങ്ങി. ഇരുരാജ്യങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ചരിത്രപരമായ ബന്ധം അരക്കെട്ടുറപ്പിക്കാന്‍ സന്ദര്‍ശനത്തിനു സാധിച്ചിട്ടുണ്ട്. ലോകസമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയും ചെയ്തു.
Read Also : കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ ‘മാളികപ്പുറം’ എന്ന് വിശേഷിപ്പിച്ച് സുരേഷ് ഗോപി
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവരുമായി കുവൈറ്റ് വിദേശകാര്യമന്ത്രി കൂടാതെ, അസി.വിദേശകാര്യ മന്ത്രി അലി അല്‍ സഈദ്, ഇന്ത്യയിലെ കുവൈറ്റ് സ്ഥാനപതി ജാസീം അല്‍ നജീം, ആരോഗ്യ മന്ത്രാലയത്തിലെ അസി.അണ്ടര്‍ സെക്രട്ടറി ഡോ:അബ്ദുള്ള അല്‍ ഖ്വനൈയ്(ഫുഡ് ആന്റെ് ഡ്രഗ് കണ്‍ട്രോള്‍).വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി അസി. അഹമദ് അല്‍ ഷൂറൈം എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു.
ഭക്ഷണം, സുരക്ഷ, വൈദ്യുതി, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു. കോവിഡ് 19 എന്ന മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ വെള്ളപ്പട്ടാളം കുവൈറ്റികളോടൊപ്പം അണിനിരന്നെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രി അനുസ്മരിച്ചു.
Post Your Comments