ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും. ആദ്യദിനം അദ്ദേഹം ഗുജറാത്തിലാണ് സന്ദർശനം നടത്തുന്നത്. രാവിലെ എട്ട് മണിയോടെ അദ്ദേഹം അഹമ്മദാബാദിലെത്തുമെന്നാണ് വിവരം. വലിയ വരവേൽപ്പാണ് അദ്ദേഹത്തിനായി ഒരുക്കിയിട്ടുള്ളത്.
Read Also: ‘ഇതാണ് ആര്‍ക്കും അറിയാത്ത എന്റെ സ്വഭാവങ്ങൾ’: തുറന്നു പറഞ്ഞ് സുരഭി ലക്ഷ്മി
വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങൾ പ്രദർശിപ്പിക്കും. 10 മണിയോടെ അദ്ദേഹം സബർമതി ആശ്രമത്തിലെത്തും. വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.
ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സർവകലാശാലയിലും അക്ഷർധാം ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തും. വെള്ളിയാഴ്ച്ച പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്യും. വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കുമെന്നാണ് വിവരം.
Read Also: ‘ശ്രീനിവാസന്റെ വാക്ക് കേട്ട് കാൻസർ രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു’: ഡോക്‌ടറിന്റെ കുറിപ്പ്
Post Your Comments