പാകിസ്താന്‍: പാകിസ്താന്‍ വിദേശ കാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ അടുത്ത മാസം ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു. ഷാങ്ങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് ബിലാവല്‍ ഭൂട്ടോ ഗോവയിലെത്തുക.
Read Also: ലൈഫ് മിഷന്‍ കേസില്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു
2014ല്‍ മുന്‍ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് ഇന്ത്യ സന്ദര്‍ശിച്ചതിനു ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പാക് നേതാവാണ് ബിലാവല്‍ ഭൂട്ടോ. മെയ് 4-5 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ഭൂട്ടോ പങ്കെടുക്കും.
റഷ്യ, ചൈന, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഷാങ്ങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ ഉള്ളത്. പരസ്പരം രാജ്യങ്ങളുടെ സാമ്ബത്തിക, രാഷ്ട്രീയ, സൈനിക വിഷയങ്ങളിലെ സഹകരണമാണ് ഓര്‍ഗനൈസേഷന്റെ ലക്ഷ്യം.
Post Your Comments