Latest NewsNewsIndia

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി: ഗുജറാത്തിൽ ഒരുക്കിയത് ഊഷ്മള വരവേൽപ്പ്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Read Also: രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി!

ഗുജറാത്ത് പോലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയർ, ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും. സബർമതി ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തും.

ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സർവകലാശാലയും അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. വെള്ളിയാഴ്ച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്യും. വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

Read Also: വെറും വയറ്റില്‍ ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button