ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളുമായി സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്താന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇന്ത്യയിലെത്തുന്നു. ഏപ്രില്‍ മൂന്നിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ഏപ്രില്‍ മൂന്നിന് അദ്ദേഹം രാജ്യത്തെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ ഇന്ത്യയിലെ ജൂത സമൂഹവുമായി ബെന്നറ്റ് കൂടിക്കാഴ്ച്ച നടത്തും.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം 30 വര്‍ഷം തികച്ച വേളയിലാണ് സന്ദര്‍ശനം. സാങ്കേതിക വിദ്യ, സൈബര്‍ സുരക്ഷ, കാലാവസ്ഥ, കൃഷി എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്തും. രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാനമായ സഖ്യം വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് നഫ്താലി ബെന്നറ്റിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് പറഞ്ഞു.
Post Your Comments