KeralaLatest NewsNews

‘മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് എനിക്കുള്ളത്’; കഴക്കൂട്ടം ബിജെപിക്കെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയ്ക്കുമെന്ന് ശോഭ സുരേന്ദ്രൻ. കേരളത്തിൽ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുളളതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യയിൽ ബിജെ പിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഏറ്റവും കരുത്തനായ നേതാവാണ് തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ നിരാകരിക്കാതെ സ്വീകരിക്കുമെന്നും മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തുവെന്നും ശോഭ പറഞ്ഞു.

കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. പഴയ ബി ജെ പിയല്ല ഇത്. മത്സരിക്കാൻ ആളെ കിട്ടാത്ത സാഹചര്യമൊന്നും ബിജെപിയിലും എൻഡിഎയിലും ഇന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Read Also :  പി സി ചാക്കോയുടെ മുന്നണിമാറ്റം ; ദേശീയ നേതാവുമായി കൂടിക്കാഴ്‌ച ഉടൻ

കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനാണ് കഴിഞ്ഞതവണ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇത്തവണ ബി ജെ പിയുടെ പ്രചാരണം ഏറ്റെടുത്ത അദ്ദേഹം മത്സരം രംഗത്തുണ്ടാകില്ല. ഇതിനു പകരമാണ് ശോഭയ്‌ക്ക് കഴക്കൂട്ടത്ത് നറുക്ക് വീഴുന്നത്. കഴക്കൂട്ടത്തിന് പുറമേ കരുനാഗപ്പളളി, കൊല്ലം മണ്ഡലങ്ങളിലാണ് ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button