Latest NewsKeralaIndia

പി സി ചാക്കോയുടെ മുന്നണിമാറ്റം ; ദേശീയ നേതാവുമായി കൂടിക്കാഴ്‌ച ഉടൻ

സംസ്ഥാനത്ത് നേതൃത്വ പ്രതിസന്ധി നേരിടുന്ന എന്‍ സി പിക്ക് ചാക്കോയുടെ വരവ് ഊര്‍ജം നല്‍കുമെന്നാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്.

കൊച്ചി: കോണ്‍ഗ്രസ് വിട്ട മുതിര്‍‌ന്ന നേതാവ് പി സി ചാക്കോ ഇടതുപക്ഷത്തേക്കെന്ന് സൂചന. എന്‍ സി പി വഴിയാകും ചാക്കോയുടെ എല്‍ ഡി എഫിലേക്കുളള പ്രവേശനം. ഇതിന്റെ ഭാഗമായി എന്‍ സി പി അദ്ധ്യക്ഷന്‍ ശരദ് പവാറുമായി പി സി ചാക്കോ കൂടിക്കാഴ്‌ച നടത്തും. സംസ്ഥാനത്ത് നേതൃത്വ പ്രതിസന്ധി നേരിടുന്ന എന്‍ സി പിക്ക് ചാക്കോയുടെ വരവ് ഊര്‍ജം നല്‍കുമെന്നാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്.

ചാക്കോ പാര്‍ട്ടി വിട്ടപ്പോള്‍ തന്നെ എന്‍ സി പി അദ്ദേഹത്തിനായി വാതില്‍ തുറന്നിട്ടിരുന്നു. ചാക്കോയെ എന്‍ സി പിയിലെത്തിക്കാന്‍ കൊച്ചി കേന്ദ്രീകരിച്ചാണ് ഒരു വിഭാഗം ശ്രമങ്ങള്‍ നടത്തിയത്. എന്‍ സി പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി അടുത്ത ബന്ധമാണ് ചാക്കോയ്‌ക്കുളളത്.

read also: ആവശ്യത്തിലേറെ നുണ പറഞ്ഞു സ്വന്തം പിതാവിനെ വിഷമിപ്പിച്ചു ; ഇപ്പോള്‍ ഭര്‍തൃ കുടുംബത്തെയും; മേഗനെതിരെ സഹോദരി

അടുത്തിടെ എന്‍ സി പിയെ പിളര്‍പ്പിലേക്ക് നയിച്ച പാലാ സീറ്റ് വിഷയത്തില്‍ പി സി ചാക്കോയുടെ ഇടപെടല്‍ ഉണ്ടായെന്ന് കോണ്‍ഗ്രസ് നേതൃത്വം സംശയിച്ചിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയില്‍ ചാക്കോയ്‌ക്കെതിരേ കുറ്റപ്പെടുത്തലുമുണ്ടായി. പാലാ സീറ്റിന്റെ പേരില്‍ എന്‍ സി പി ഇടതുമുന്നണി വിടാന്‍ ഒരുങ്ങിയെങ്കിലും അവസാനനിമിഷം ശരദ് പവാര്‍ പിന്മാറുകയായിരുന്നു.

read also: ‘ബിജെപിയിൽ മാത്രം കാണുന്ന മാതൃക, നേമത്ത് പോസ്റ്ററുകൾ ഒട്ടിച്ച് ചിറയൻകീഴിലെ സ്ഥാനാർഥി’

മുന്നണി വിടുന്നത് ബുദ്ധിയല്ലെന്ന ഉപദേശം പവാറിന് പാര്‍ട്ടിക്ക് പുറത്തുനിന്നാണ് കിട്ടിയതെന്ന ആക്ഷേപമുണ്ടായി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം ചാക്കോയ്ക്ക് നേരെയായിരുന്നു. കോണ്‍ഗ്രസ് എസ് വിട്ടിട്ടും തനിക്കൊപ്പം പ്രവര്‍ത്തിച്ചവരുമായി ചാക്കോ ബന്ധം സ്ഥാപിച്ചിരുന്നു. അടുത്തിടെ പഴയ എസ് നേതാക്കളെ ഒരുമിച്ച്‌ കൊണ്ടുവരാന്‍ ചാക്കോയും സൃഹൃത്തുക്കളും ശ്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button