Latest NewsKeralaNews

ബിജെപിയുടെ എ പ്ലസ് മണ്ഡലമായ കഴക്കൂട്ടം ഒഴിച്ചിട്ടത് ശോഭാ സുരേന്ദ്രന് വേണ്ടിയോ ?

കൊല്ലത്തും കരുനാഗപ്പളളിയിലും സ്ഥാനാര്‍ത്ഥിയെ തേടുകയാണെന്ന് പറയാം

തിരുവനന്തപുരം : കഴക്കൂട്ടം മണ്ഡലം ഒഴിച്ചിട്ടതില്‍ ബിജെപി അണികള്‍ക്കിടയില്‍ ഉദ്വേഗം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടത്ത് ബിജെപി ഇത്തവണ ആരെ മല്‍സര രംഗത്തിറക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. കഴിഞ്ഞ തവണ വി.മുരളീധരന്‍ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടം ബിജെപിയുടെ എ പ്ലസ് മണ്ഡലമാണ്.

2016ല്‍ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് കിട്ടിയത് 50,079 വോട്ടാണ്. വി. മുരളീധരന് 42,732 വോട്ട് കിട്ടിയപ്പോള്‍ യുഡിഎഫിന്റെ എം.എ വാഹിദ് 38,662 വോട്ടില്‍ ഒതുങ്ങി. ഏഴായിരത്തില്‍പ്പരം വോട്ടിനാണ് കടകംപള്ളി ജയിച്ചത്. കഴക്കൂട്ടവും കൊല്ലവും കരുനാഗപ്പളളിയുമാണ് ബിജെപി പട്ടികയില്‍ ഇന്നലെ ഒഴിച്ചിട്ടത്. കൊല്ലത്തും കരുനാഗപ്പളളിയിലും സ്ഥാനാര്‍ത്ഥിയെ തേടുകയാണെന്ന് പറയാം. എന്നാല്‍ കഴക്കൂട്ടത്ത് അങ്ങനെയല്ല.

കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രനുമായി ദേശീയ നേതൃത്വം ചര്‍ച്ചയിലാണ്. കേന്ദ്രമന്ത്രി വി.മുരളീധരന് പകരം കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയാരെന്ന ചര്‍ച്ചകള്‍ക്കിടയിലാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്. ശോഭാ സുരേന്ദ്രന് വേണ്ടിയാണ് മണ്ഡലം ഒഴിച്ചിട്ടതെന്ന അഭ്യൂഹം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button