തിരുവനന്തപുരം : വ്യാജ ആരോപണവും അപഖ്യാതിയും പ്രചരിപ്പിക്കാൻ ശ്രമിച്ച ന്യൂസ് ചാനലിനെതിരെ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി എംപി. ചാനൽ ചർച്ചയ്ക്കിടയിൽ ആശുപത്രികിടക്കയിൽ നിന്ന് നേരിട്ട് വിളിച്ച് സുരേഷ് ഗോപി എംപി എതിർപ്പറിയിക്കുകയായിരുന്നു. സുരേഷ് ഗോപി ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചാണ് എംപിയായതെന്നായിരുന്നു ഇന്നലെ രാത്രി എട്ടിന് അരുണ്‍ കുമാര്‍ നടത്തിയ ചര്‍ച്ചയിൽ ഉന്നയിച്ചത് .
കോണ്‍ഗ്രസ് പ്രതിനിധി പന്തളം സുധാകരനായിരുന്നു ഈ അപവാദം ചാനൽ ചർച്ചയിൽ ഉന്നയിച്ചത്. ഇത് ഏറ്റെടുത്ത് അരുണ്‍ കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി വ്യക്താവ് ബി ഗോപാലകൃഷ്ണനോട് ചോദ്യം ഉന്നയിച്ചിരുന്നു. ‘ സുരേഷ് ഗോപി നികുതി പണം കൊണ്ടാണ് എംപിയായത്. ഇതു രാജിവെച്ചുവേണ്ടേ തൃശൂരില്‍ മത്സരിക്കാനിറങ്ങാനെന്നായിരുന്നു ‘ അരുൺ കുമാർ ഉന്നയിച്ച ചോദ്യം .
എന്നാൽ ഈ ചർച്ച ന്യുമോണിയ ബാധിതനായി ആശുപത്രിക്കിടക്കയില്‍ കണ്ട സുരേഷ് ഗോപി നേരിട്ട് ചാനല്‍ ചര്‍ച്ചയിലേക്ക് വിളിക്കുകയായിരുന്നു. താൻ നികുതി പണം മുടിപ്പിച്ചിട്ടല്ല ആ എംപി കസേയില്‍ ഇരിക്കുന്നത്. താന്‍ നേരിട്ട് നോമിനേറ്റ് ചെയ്ത് രാജ്യസഭയില്‍ എംപിയായ ആളാണ്. എംപിയുടെ ശമ്പളവുമായി ലഭിക്കുന്ന തുകയും അതില്‍ കൂടുതലും പാവങ്ങള്‍ക്കായി ചെലവഴിക്കാറുണ്ടെന്നും , ഒരാളുടെയും നികുതിപ്പണം താന്‍ മുടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനടിക്കറ്റുകൾ എടുക്കുമ്പോൾ പോലും എംപിയെന്ന പരിഗണന താൻ ഉപയോഗിക്കാറില്ല . അതിനാല്‍ ഇത്തരം സര്‍ക്കസൊന്നും തന്റെ പേരില്‍ വേണ്ടന്നും സുരേഷ് ഗോപി പറഞ്ഞു. വീഡിയോ കാണാം:
video courtesy : 24 news
Post Your Comments