
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫിന്റേതാണെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലായ്‌പ്പോഴും പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം കൊടുക്കുമെന്ന് പറയാറുണ്ടെങ്കിലും ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ കാഴ്ച്ചപ്പാട് പൂര്‍ണമായും പ്രതിഫലിപ്പിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഇതിന്റെ മേന്മ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആത്മവിശ്വാസവും രമേശ് ചെന്നിത്തല പ്രകടിപ്പിച്ചു. സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
Read Also : ലതികയുടെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ശരിയായില്ലെന്ന് രമേശ് ചെന്നിത്തല
92 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടികയില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉള്ള പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടം നേടാത്തവര്‍ക്ക് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി
Post Your Comments