തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരില്‍ ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.ഇപ്പോഴിതാ യു.ഡി.എഫിനെയും ഫിറോസിനെയും പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവന്‍.
”തവനൂരില്‍ ജയിക്കാന്‍ വേണ്ടത് 65,000 വോട്ട്. കാലം കാത്തുവെച്ച നിധിയായ നന്മമരം ഒരു ലൈവിട്ടാല്‍ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടും. സന്ധ്യയോടെ പോളിംഗ് ബൂത്ത് അടച്ചില്ലെങ്കില്‍ പിറ്റേന്നും വോട്ട് ഒഴുകി വരും. 65,000 വോട്ട് മൂപ്പര് എടുത്തിട്ടു ബാക്കി മറ്റു യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീതിച്ചു കൊടുക്കും. അദ്ദാണ് ചാരിറ്റി.” ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments