
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയാൻ സരിത എസ് നായർ ആഗ്രഹിച്ചിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്പിൽ. സരിത തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഫിറോസ് പറയുന്നു. ഒരു മരുന്നിന്റെ ആവശ്യവുമായി അവർ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നാണ് ഫിറോസ് പറയുന്നത്. ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഫിറോസിന്റെ വെളിപ്പെടുത്തൽ.
‘സരിത എസ് നായർ ഒരു മരുന്നിന്റെ ആവശ്യത്തിന് ഞാനുമായി ബന്ധപ്പെട്ടിരുന്നു. അന്ന് ഉമ്മൻ ചാണ്ടിയോട് നിങ്ങൾ ചെയ്തത് ശരിയായില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ, തനിക്ക് ഉമ്മൻ ചാണ്ടിയെ കാണാൻ ഒരു അവസരം ഉണ്ടാക്കി തരുമോ? ചെയ്ത് പോയ തെറ്റുകൾക്ക് മാപ്പ് പറയാനാണ് എന്ന് അവർ എന്നോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിഞ്ഞ കസേരയിൽ ഇന്ന് മുതൽ ചാണ്ടി ഉമ്മൻ ഇരിക്കണം. ആയിരങ്ങൾ ഇനിയും സഹായം തേടി ആ വീട്ടിൽ വരും. അവർക്ക് ചാണ്ടി ഉമ്മനിൽ പ്രതീക്ഷയുണ്ട്’, ഫിറോസ് പറഞ്ഞു.
അതേസമയം, ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ താൻ അല്ലെന്ന് മകൻ ചാണ്ടി ഉമ്മൻ ഇന്ന് രാവിലെ പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ പിൻഗാമി ആരെന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞ ചാണ്ടി ഉമ്മൻ, പുതുപ്പള്ളിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും അറിയിച്ചിരുന്നു.
Post Your Comments