Latest NewsKeralaNews

മലയോര ജനതക്കെതിരെ പ്രവര്‍ത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവന്‍,ഹൈക്കോടതി തീരുമാനം പുന;പരിശോധിക്കണം: എം.എം മണി

 

ഇടുക്കി: മൂന്നാര്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണ വിഷയത്തില്‍ അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം മണി. കള്ളനെ കാവല്‍ ഏല്‍പ്പിച്ചത് പോലെയാണ് ഹൈക്കോടതി നടപടിയെന്നാണ് അമിക്കസ് ക്യൂറിയ്‌ക്കെതിരെ എം.എം മണിയുടെ വിമര്‍ശനം. മലയോര ജനതക്കെതിരെ പ്രവര്‍ത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവനെന്നും എം.എം.മണി പറഞ്ഞു. ഹൈക്കോടതി തീരുമാനം പുനപരിശോധിക്കണമെന്നും എം.എം മണി ആവശ്യപ്പെട്ടു.

Read Also: ഇന്ത്യയിലെ നിയമങ്ങളാണ് ഇവിടുള്ളവര്‍ പാലിക്കേണ്ടത്, അല്ലാതെ മതനിയമങ്ങളല്ല: സന്തോഷ് പണ്ഡിറ്റ്

മൂന്നാര്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണത്തിലും പരിസ്ഥിതിവിഷയങ്ങളിലുമാണ് കോടതി അഡ്വ ഹരീഷ് വാസുദേവിനെ അമിക്കസ് ക്യൂരിയായി നിയമിച്ചത്. സിപിഎം ജില്ലാ നേതൃത്വം ഇതില്‍ മുന്‍പ് തന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതാണ്. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുകള്‍ നടത്തി ഹരീഷ് വാസുദേവിനെ മാറ്റണമെന്ന് സിപിഎം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button