Latest NewsKeralaNewsIndia

താരപോരാട്ടം; കൊട്ടാരക്കരയിൽ വിനു മോഹൻ, തിരുവനന്തപുരത്ത് കൃഷ്ണ കുമാർ – ബിജെപിയുടെ സാധ്യതകളിങ്ങനെ

കൊട്ടാരക്കരയില്‍ ചലച്ചിത്ര താരം വിനു മോഹന്‍ ബിജെപി സ്ഥാനാര്‍ഥി

പ്രമുഖരെ കളത്തിലിറക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ നിറസാന്നിധ്യമായി നിൽക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിജെപി കരുക്കൾ നീക്കുന്നത്. സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവരുമെന്നിരിക്കേ സാധ്യതാ പട്ടികയിൽ നിരവധി മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾക്ക് സുപരിചിതരായവരെ കളത്തിലിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് സുരേഷ് ഗോപി, കൃഷ്ണ കുമാർ, വിനു മോഹൻ, വിവേക് ഗോപൻ തുടങ്ങിയവരെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്.

Also Read: കോവിഡ് പ്രതിസന്ധിയിലും രാജ്യത്തെ റോഡുകളുടെ വികസനം റെക്കോർഡ് വേഗത്തിലാക്കി കേന്ദ്രസർക്കാർ

സുരേഷ് ഗോപിയെ വിടാതെ പിടിച്ചിരിക്കുകയാണ് നേതൃത്വം. സിനിമാതിരക്കുകളുണ്ടെന്ന് പറഞ്ഞെങ്കിലും മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബിജെപി. സാധ്യതാ പട്ടികയില്‍ ഉയർന്നു വരുന്ന മറ്റ് രണ്ട് താരങ്ങൾ വിനു മോഹനും കൃഷ്ണ കുമാറുമാണ്. മത്സരിക്കാനുള്ള താൽപ്പര്യം കൃഷ്ണ കുമാർ ഇതിനോടകം പാർട്ടിയെ അറിയിച്ച് കഴിഞ്ഞു. താരത്തിന് തിരുവനന്തപുരം നൽകുമെന്നാണ് സൂചനകൾ.

വിനു മോഹൻ്റെ കാര്യമാണ് അനിശ്ചിതത്വത്തിൽ. താരം ബിജെപിയിലേക്ക് വരികയാണെന്ന ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ, പ്രമുഖ താരങ്ങൾ ഇനിയും ബിജെപിയിൽ വരുമെന്ന കെ സുരേന്ദ്രൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നത് ഇതുപോലെയുള്ള ട്വിസ്റ്റുകളാണെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ, കൊട്ടാരക്കരയില്‍ ചലച്ചിത്ര താരം വിനു മോഹന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും.

Also Read:ഞങ്ങള്‍ക്ക് ഒന്നും കിട്ടാനല്ല, കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ട; ഫിറോസ് കുന്നംപറമ്പിലിനെതിരെ പരസ്യ പ്രതിഷേധം

നാലാമത്തെയാളാണ് സീരിയൽ താരം വിവേക് ഗോപൻ. ബിജെപിയുടെ വിജയ യാത്രയ്ക്കിടയിലാണ് വിവേക് ഗോപൻ ബിജെപിയിൽ അംഗത്വമെടുത്തത്. അംഗത്വമെടുത്തെങ്കിലും താരത്തെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ബിജെപിയുടെ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തിയത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് രൂപം നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button