ന്യൂഡൽഹി : കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തെ റോഡുകളുടെ വികസനം വേഗത്തിലാക്കി കേന്ദ്രസർക്കാർ. 2020-21 കാലഘട്ടത്തിൽ പ്രതിദിനം ശരാശരി 29.81 കിലോ മീറ്റർ റോഡുകളാണ് നിർമ്മിച്ചത്. 2021 ഫെബ്രുവരി 5 വരെയുള്ള കണക്കുകൾ പ്രകാരം 9,242 കിലോ മീറ്റർ ദേശീയ പാതയാണ് നിർമ്മിച്ചത്. ഇതോടെ 2018-19 കാലത്തെ റെക്കോർഡ് റോഡ്, ഗതാഗത ഹൈവേ മന്ത്രാലയം തിരുത്തിക്കുറിച്ചത്.
2018-19ൽ പ്രതിദിനം ശരാശരി 29.74 കിലോ മീറ്റർ റോഡാണ് നിർമ്മിച്ചത്. 2019-20ൽ ഇത് 28.04 കിലോ മീറ്ററായിരുന്നു എന്നും ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2020-21ന്റെ ആദ്യ 9 മാസങ്ങൾക്കുള്ളിൽ തന്നെ 7,767 കിലോ മീറ്റർ ദേശീയപാതയുടെ നിർമ്മാണമാണ് പൂർത്തിയായത്.
Read Also : കോണ്‍ഗ്രസില്‍ അടി തീരുന്നില്ല; വട്ടിയൂര്‍ക്കാവിൽ കെപി അനില്‍കുമാറിനെതിരെ നേതാക്കള്‍ രംഗത്ത്
ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 62.16 ലക്ഷം കിലോ മീറ്റർ റോഡാണ് ഇന്ത്യയിലുള്ളത്. ഇതിൽ 1,36,440 കിലോ മീറ്റർ ദേശീയപാതയാണ്. 1,76,818 കിലോ മീറ്റർ എക്‌സ്പ്രസ് വേയുമുണ്ട്. സംസ്ഥാന പാതകളും ജില്ല, പഞ്ചായത്ത് റോഡുകളും എല്ലാമുൾപ്പെടെ വലിയ റോഡ് ശൃംഖലയാണ് രാജ്യത്തുള്ളത്. വ്യക്തമായ പദ്ധതികൾ പ്രകാരമാണ് കേന്ദ്രസർക്കാർ രാജ്യത്തെ റോഡുകളുടെ വികസനം ഉറപ്പുവരുത്തുന്നത്. 2021-22 കാലഘട്ടത്തിൽ 12,000 കിലോ മീറ്ററാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതോടെ രാജ്യത്തെ വിവിധയിടങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്നും കേന്ദ്രം പറയുന്നു.
Post Your Comments