മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരെ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്പില്‍ വേണ്ടേ വേണ്ട എന്നിങ്ങനെയുള്ള മുദ്ര്യവാക്യം വിളികളുമായി മലപ്പുറം ഡിസിസി ഓഫീസിന് മുമ്പില്‍ പ്രവർത്തകർ പ്രതിഷേധിച്ചു.
ഇടതുപക്ഷ സ്ഥാനാർഥി കെ ടി ജലീലിനെതിരെ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുസ്ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, കെപിസിസി സെക്രട്ടറി കെപി നൗഷാദലി എന്നിവരെ മറികടന്നാണ് ഫിറോസ് അന്തിമപട്ടികയിലെത്തിയത്.
Post Your Comments