നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ലതിക സുഭാഷ് പരസ്യ പ്രതിഷേധം നടത്തിയത് ശരിയായില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. പരാതി ഉണ്ടെങ്കില്‍ നേതൃത്വത്തിനു മുന്നിലായിരുന്നു പ്രതിഷേധിക്കേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് സമയത്തെ ഈ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായിപ്പോയെന്നും ദീപ്തി പ്രതികരിച്ചു.
ലതിക സുഭാഷ് സീറ്റ് ലഭിക്കേണ്ട ആളാനിന്നും, ഏറ്റുമാനൂര്‍ വേണമെന്ന് വാശി പിടിച്ചതു കൊണ്ടാണ് സീറ്റ് കിട്ടാതെ പോയതെന്നും അദീപ്തി പറഞ്ഞു. ലതികയ്ക്കും ബിന്ദുവിനും സീറ്റ് നല്‍കണം എന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് മെയില്‍ അയച്ചിരുന്നുവെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു.
Post Your Comments