KeralaLatest NewsNewsCrime

നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: നിരോധിത മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിൽ. താമരശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തില്‍ കൂടത്തായി-മൈക്കാവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് 410 മില്ലി ഗ്രാം നിരോധിത എംഡിഎംഎ എന്ന മാരക മയക്കുമരുന്നുമായി കൂടത്തായി അമ്പലക്കുന്നുമ്മല്‍ നിതിന്‍ ദാസി(32)നെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എക്‌സൈസ് പ്രിവന്റീവ് ഒഫിസര്‍ എ ജി തമ്പി, എസ്ഇഒമാരായകെ പ്രസാദ്, ശ്യാം പ്രസാദ്, പി ശ്രീരാജ്, ടി വി നൗഷീര്‍, പി ജെ മനോജ്, ഡ്രൈവര്‍ പി കെ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button