കുവൈറ്റ് സിറ്റി: കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടര്‍ന്നുപിടിയ്ക്കുന്നു. കുവൈറ്റില്‍ പക്ഷികളില്‍ കണ്ടെത്തിയിരിക്കുന്നത് മനുഷ്യരിലേയ്ക്ക് പടര്‍ന്നുകയറുന്ന വൈറസ്. ഇതോടെ ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കി. ചില ഫാമുകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കാര്‍ഷിക, മത്സ്യവിഭവ പബ്ലിക് അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക സംഘം എത്തിയാണ് പക്ഷികളെ കൊന്നത്. വൈറസ് കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലെന്ന രീതിയില്‍ വഫ്രയിലെ രണ്ട് ഫാമികളിലെ പക്ഷികളെയാണ് നശിപ്പിച്ചത്.. ജീവനക്കാരുടെയും മറ്റു ഫാമുകളിലെ പക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് കടുത്ത നടപടി സ്വീകരിച്ചത്.
Read Also :ടൂള്‍ക്കിറ്റ് കേസ് ; ആക്ടിവിസ്റ്റ് ശുഭം കാര്‍ ചൗധരിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോടതി
മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുണ്ടായിരുന്ന രോഗമാണ് പക്ഷികള്‍ക്ക് ബാധിച്ചത്. കരുതല്‍ നടപടികളുടെ ഭാഗമായാണ് വിവിധ ഇനങ്ങളില്‍പ്പെട്ട പക്ഷികളെ കൊന്നൊടുക്കിയത്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഫാം ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ല്‍ അല്‍റായിയിലെ പക്ഷിമാര്‍ക്കറ്റിലും പക്ഷികളില്‍ രോഗബാധ കണ്ടെത്തിയിരുന്നു. കരുതല്‍ നടപടികളുടെ ഭാഗമായി അന്ന് വിവിധ ഇനങ്ങളില്‍പ്പെട്ട 16,000 പക്ഷികളെയാണ് കൊന്നൊടുക്കിയത്.
Post Your Comments