Latest NewsNewsIndia

ടൂള്‍ക്കിറ്റ് കേസ് ; ആക്ടിവിസ്റ്റ് ശുഭം കാര്‍ ചൗധരിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോടതി

ന്യൂഡല്‍ഹി: ടൂള്‍ക്കിറ്റ് കേസിൽ നികിത ജേക്കബിനും ശാന്തനു മുളുകിനും പുറമെ ആക്ടിവിസ്റ്റ് ശുഭം കാര്‍ ചൗധരിയെയും അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡല്‍ഹി കോടതിയാണ് ചൗധരിയെ മാര്‍ച്ച് 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയത്.

സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 120 ബി (ക്രിമിനല്‍ ഗൂഡാലോചന) 153 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശുഭം ചൗധരിക്ക് എതിരെ ഡല്‍ഹിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നേരത്തെ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചും ചൗധരിക്ക് മാര്‍ച്ച് 12 വരെ അറസ്റ്റില്‍ സംരക്ഷണം നല്‍കിയിരുന്നു. ഡല്‍ഹിയിലും കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇദ്ദേഹം ഡല്‍ഹി കോടതിയെ സമീപിച്ചത്.

Read Also : ‘കാമരാജ് ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഡെലിവറി എക്സിക്യുട്ടിവ്’ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സൊമാറ്റോ

ടൂള്‍കിറ്റ് നിര്‍മ്മിച്ചതിലോ വിതരണം ചെയ്തതിലോ തന്റെ കക്ഷിക്ക് യാതൊരു പങ്കുമില്ലെന്നും അതിനാല്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും ശുഭം ചൗധരിയുടെ അഭിഭാഷകന്‍ കോടതില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button