Latest NewsNewsKuwaitGulf

കോവിഡ് വ്യാപനം ; കുവൈറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നതായി സൂചന. വാരാന്ത്യ അവധി ദിനങ്ങളില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നമെന്നു ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആരോഗ്യ മന്ത്രാലയം പത്തിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത് . നിലവില്‍ പന്ത്രണ്ടു മണിക്കൂര്‍ ഉള്ള കര്‍ഫ്യൂ വാരാന്ത്യ അവധി ദിനങ്ങളില്‍ 24 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പിക്കണമെന്നതാണ് ശുപാര്‍ശകളില്‍ പ്രധാനം . മത്സ്യ ലേലം ഉള്‍പ്പെടെ മുഴുവന്‍ ലേല നടപടികളും നിര്‍ത്തിവെക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട് .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button