CricketLatest NewsNewsSports

സൗരവ് ഗാംഗുലി ബിജെപിയിലേക്ക്; നിലപാട് അറിയിച്ച് ദാദ

ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. താൻ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടിത്തിയത്.

“എന്റെ ജോലി യുമായി ഞാൻ മുന്നോട്ട് പോകുന്നു. കൊൽക്കത്തയിൽ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാൻ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു. അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് എന്റെ പ്രകൃതം. അങ്ങനെയാണ് ഞാൻ. വളരെ സൗഹൃദപരമായി ഇടപെടുന്ന ഒരാളാണ് ഞാൻ”. ഗാംഗുലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button