മുംബൈ: ലോകകപ്പ് മുന്‍ ജേതാവ് റോജർ ബിന്നിയെ ബിസിസിഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമായ റോജർ ബിന്നി ബിസിസിഐയുടെ മുപ്പത്തിയാറാമത് പ്രസിഡന്‍റാണ്. ജയ് ഷാ സെക്രട്ടറിയായി തുടരും.
റോജർ ബിന്നി മാത്രമാണ് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ബിസിസിഐയിലെ മറ്റ് സ്ഥാനങ്ങളിലേക്കും മത്സരമുണ്ടായിരുന്നില്ല. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ആരെയും ഇതുവരെ ബിസിസിഐ നിർദേശിച്ചിട്ടില്ല.
Read Also:- ടി20 ലോകകപ്പിൽ ഐസിസി നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങള്‍
റോജര്‍ ബിന്നി പ്രസിഡന്‍റ് സ്ഥാനത്ത് എത്തുന്നതിനെ 1983 ലോകകപ്പ് ടീമില്‍ സഹതാരമായിരുന്ന ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി സ്വാഗതം ചെയ്‌തിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നത് സ്വാഭാവിക തുടര്‍ച്ചയാണെന്നും ബിന്നി പ്രസിഡന്‍റാവുന്നതില്‍ സന്തോഷമേയുള്ളുവെന്നും രവി ശാസ്‌ത്രി പറയുന്നു.
Post Your Comments