മുംബൈ: ഏഷ്യാ കപ്പിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഏഷ്യ കപ്പില്‍ കോഹ്ലി ഫോം കണ്ടെത്തുമെന്നും അദ്ദേഹം ശക്തമായി തിരിച്ചെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഗാംഗുലി പറഞ്ഞു. രണ്ടര വർഷത്തിലധികമായി അന്താരാഷ്‍ട്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലുമില്ലാതെ പ്രതിസന്ധിയിലാണ് കോഹ്ലി. ഈ അവസരത്തിലാണ് പിന്തുണയുമായി ബിസിസിഐ പ്രസിഡന്‍റ് രംഗത്തെത്തിയത്.
‘വിരാട് കോഹ്ലി പരിശീലനം നടത്തട്ടേ, മത്സരങ്ങള്‍ കളിക്കട്ടേ. ടീമിനായി ഏറെ റണ്‍സ് സ്കോർ ചെയ്തിട്ടുള്ള വമ്പന്‍ താരമാണ് കോഹ്ലി. അദ്ദേഹം ശക്തമായി തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഏഷ്യ കപ്പില്‍ താരം ഫോം കണ്ടെത്തുമെന്ന് കരുതുന്നു’ ഗാംഗുലി പറഞ്ഞു.
ഫോമില്ലായ്മയില്‍ വിമർശനം നേരിടുന്ന വിരാട് കോഹ്ലിയെ പിന്തുണച്ച് ഗാംഗുലി നേരത്തെയും രംഗത്തെത്തിയിരുന്നു. കൂടാതെ, ശ്രീലങ്കൻ നായകനും ബാറ്റിംഗ് ഇതിഹാസവുമായ മഹേല ജയവർധനെയും ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാനും കോഹ്‌ലിയ്ക്ക് അടുത്തിടെ പരസ്യ പിന്തുണ നല്‍കിയിരുന്നു.
Read Also:- ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ!
രണ്ടര വർഷത്തിലധികമായി അന്താരാഷ്‍ട്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലുമില്ലാതെ പ്രതിസന്ധിയിലാണ് കോഹ്ലി. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോഹ്ലി അവസാന സെഞ്ചുറി നേടിയത്. കഴിഞ്ഞ ഐപിഎല്‍ സീസണും മുൻ ഇന്ത്യന്‍ നായകന് കനത്ത നിരാശയാണ് സമ്മാനിച്ചത്. യുഎഇയില്‍ ഓഗസ്റ്റ് 27 മുതല്‍ ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുക.
Post Your Comments