Latest NewsFootballNewsSports

തന്റെ പരിശീലക കരിയറിലെ ഏറ്റവും മോശം സമയങ്ങളിൽ ഒന്ന്: ക്ലോപ്പ്

തുടർച്ചയായ ആറാം പരാജയം ഏറ്റുവാങ്ങി ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഫുൾഹാമിനോടാണ്(1-0) ലിവർപൂൾ പരാജയപ്പെട്ടത്. തന്റെ പരിശീലക കരിയറിലെ ഏറ്റവും മോശം സമയങ്ങളിൽ ഒന്നാണ് എന്ന് മത്സരശേഷം ലിവർപൂൾ പരിശീലകൻ യർഗ്ഗൻ ക്ലോപ്പ് പറഞ്ഞു. അത് സമ്മതിക്കാൻ തനിക്ക് മടിയുണ്ട്. എങ്കിലും അതാണ് സത്യം. ഇതൊരു ഗംഭീര ടീമാണ്. അതിനു മാത്രം വിജയങ്ങളും ഈ ടീമിന് കിട്ടിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ ടീം ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടിരിക്കുകയാണ് എന്നും ക്ലോപ്പ് പറഞ്ഞു.

ഈ ഘട്ടത്തിൽ നിന്നും ലിവർപൂൾ പൊരുതി തിരിച്ചുവരും. ഈ സീസണിൽ ഒരിക്കൽ പോലും ഈ ടീമിന് താളം കണ്ടെത്താനായിരുന്നില്ല. തന്റെ പരിശീലന കരിയറിലെ ഏറ്റവും മോശം സമയങ്ങളിൽ ഒന്നാണിത്. ഈ സാഹചര്യം മാറ്റിമറിക്കാൻ ഒരു മാസ്റർപീസ് തന്നെ വേണ്ടി വരുമെന്നും ക്ലോപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button