KeralaNattuvarthaLatest NewsUAEIndiaSaudi ArabiaNewsBahrainKuwaitGulfOman

പ്രവാസികൾ ദുരിതത്തിലാണ്

ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് നാടും വീടും പ്രിയപ്പെട്ടവരെയും കാണുമ്പോൾ ഓർമ്മകളുടെ ഒരു തുരുത്തിൽ അകപ്പെട്ട പോലെ നോവുന്ന മനുഷ്യരുണ്ട്. അകലങ്ങളിൽ എവിടെയോ ജീവിതം തളിർത്തേക്കാവുന്ന പറുദീസകൾ ഉണ്ടെന്ന തിരിച്ചറിവിൽ തന്റെ ഭാവി തനിക്കു ചുറ്റും ഉള്ളവർക്ക് വേണ്ടി മാറ്റിവെച്ച മനുഷ്യരുണ്ട്. പ്രവാസികൾ.
തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും തുടങ്ങി എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ എന്നുവരേയ്ക്ക് ഉള്ളിൽ പാടിക്കൊണ്ട് നടക്കുന്ന എത്രയെത്ര പ്രവാസികൾ..
ഒരു പ്രവാസി
ഒരു കുടുംബത്തിന്റെ
ഒരു സമൂഹത്തിന്റെ
ഒരു നാടിന്റെ.. അങ്ങനെ ഒരു രാജ്യത്തിന്റെ തന്നെ ഭദ്രതയാണ് അദ്ധ്വാനിച്ചു സൂക്ഷിക്കുന്നത്.

Also Read:മതേതരത്വമാണ് സാർ ഇന്ത്യയുടെ ആത്മാവും ഭാവിയും; യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്ശത്തിന് മറുപടി

ഇടയ്ക്കെപ്പോഴെങ്കിലും ആറ്റുനോറ്റൊരു ലീവിന് വരുമ്പോൾ എന്ന് തിരിച്ചു പോകും എന്ന നാട്ടുകാരുടെ സംശയങ്ങൾ കേട്ട് ഇനിയും തീർന്നിട്ടില്ലാത്ത വീടുപണിയുടെ പ്രാരാബ്ദങ്ങളും കേട്ട് കുടുംബത്തിൽ എവിടെയോ നടക്കാനുള്ള ഒരു കല്യാണത്തിന്റെ ചിലവ് വരവുകൾ കേട്ട് നമുക്കുചുറ്റും എത്രയോ പ്രവാസികൾ ജീവിക്കുന്നുണ്ട്.

അഴിക്കുംതോറും മുറുകി കൊണ്ടേയിരിക്കുന്ന ഒരു കുരുക്കാണ് പ്രവാസികളുടെ ജീവിതം.
നീണ്ടു നീണ്ടു പോകുന്ന പലരുടെയും ആവശ്യങ്ങൾക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ പണിയെടുക്കേണ്ടി വരുന്നവർ.
വെയിലും മഴയും മഞ്ഞും ഒന്നും കണക്കാക്കാതെ നാട്ടിലുള്ളവരെയോർത്തു അധ്വാനിച്ചു കൊണ്ടേയിരിക്കുന്നവർ.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഏറ്റവും കൂടുതൽ ഭദ്രമാക്കുന്നത് പ്രവാസികളുടെ വരുമാനം തന്നെയാണ്.
ഗൾഫ് രാജ്യങ്ങളിലും, അമേരിക്കയിലും, ന്യൂസിലാൻഡിലും, ഓസ്ട്രേലിയയിലും, കാനഡയിലുമെല്ലാം ആ രാജ്യത്തെ ജനങ്ങളേക്കാൾ ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്രത്തോളം ജീവിതത്തെ സ്നേഹിക്കുന്നവരാണ് ഇന്ത്യൻ ജനത. അതുപോലെതന്നെ തനിക്ക് ചുറ്റുമുള്ള മനുഷ്യർക്കുവേണ്ടി തന്റെ ജീവിതംതന്നെ ഹോമിക്കുന്നുവരുമാണ് ഇന്ത്യൻ ജനത.
ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ ആണ് ഓരോ മനുഷ്യനെയും പ്രവാസി ആകുന്നത്. ഒരിക്കൽ പ്രവാസിയായാൽ പിന്നീടൊരു തിരിച്ചുവരവ് അസാധ്യമാണ്.
മറ്റുള്ള രാജ്യങ്ങളുടെ പണത്തിന് ഇന്ത്യൻ പണത്തേക്കാൾ മൂല്യമുണ്ട് എന്നത് തന്നെയാണ് വിദേശരാജ്യങ്ങളിലേക്ക് ജോലികൾക്ക് പോകാൻ ഓരോ ഇന്ത്യക്കാരനെയും സജ്ജമാക്കുന്നത്.
പള്ളിക്കൽ നാരായണനും നജീബുമെല്ലാം അവരിൽ ചിലർ മാത്രം..
ദൂരെ നിന്ന് നോക്കുമ്പോൾ പ്രിയപ്പെട്ടവരുടെ ജീവിതങ്ങൾ പ്രവാസികളുടെ മുന്നോട്ടുള്ള യാത്രകളെ സ്വാദീനിക്കുന്നുണ്ടെന്ന് കാണാം.. എന്നിട്ടും കുടുംബങ്ങൾക്ക് വേണ്ടി ഒരു മനുഷ്യായുസ്സ് തന്നെയാണ് പ്രവാസികൾ അധ്വാനിച്ച് അവസാനിപ്പിക്കുന്നത്..

ലോകത്തെല്ലായിടത്തും പ്രവാസികളുണ്ട്. ഓരോ പ്രവാസ ങ്ങൾക്ക് പിന്നിലും ഓരോ വലിയ കാരണങ്ങളുമുണ്ട്.. ഗൾഫ് രാജ്യങ്ങളിലേക്ക് ആണ് ഏറ്റവും കൂടുതൽ ഇന്ത്യൻ ജനത ചേക്കേറിക്കൊണ്ടേയിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് എളുപ്പത്തിൽ എത്തിപ്പെടാം എന്ന് തന്നെയാണ് ഗൾഫ് രാജ്യങ്ങളുടെ പ്രത്യേകത. ഗൾഫ് രാജ്യങ്ങളെ കൂടാതെ മലേഷ്യയിലും സിംഗപ്പൂരിലും ഇന്ത്യൻ ജനതയുണ്ട്. ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും. കാര്യം തമാശയായിട്ടാണ് എങ്കിലും അതിൽ അല്പം ചിന്ത കൂടിയുണ്ട്. തന്റെ രാജ്യത്തെ പണത്തിന്റെ മൂല്യവും തന്റെ ജീവിതത്തിലെ പ്രാരാബ്ധങ്ങളും തുലനം ചെയ്യപ്പെടാത്ത കാലത്തോളം ഭൂമിയുടെ എല്ലാ കോണുകളിലും മലയാളികൾ തന്റെതായ വ്യക്തിത്വം അടയാളപ്പെടുത്തി കൊണ്ടേയിരിക്കും.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ നീക്കിയിരിപ്പ് ഉള്ളത് പ്രവാസികളുടെ വിയർപ്പിന്റെ തൂക്കം തന്നെയാണ്.
തനിക്ക് ജനിച്ച കുഞ്ഞിനെ പോലും കാണാൻ കഴിയാത്ത,, മരിച്ചുപോയ പ്രിയപ്പെട്ടവരോട് ഒടുവിൽ ഒന്നും മിണ്ടാൻ പോലും കഴിയാത്ത സ്വന്തം ജീവിതവും സന്തോഷങ്ങളും ഉള്ളിലൊതുക്കി കഴിയുന്ന ഒരുപാട് പ്രവാസികളുള്ള ഭൂമിയാണ് നമ്മുടേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button