
കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം വിദ്യാഭ്യാസമാണ്. ലോകത്ത് നടക്കുന്ന ഒട്ടുമിക്ക അനീതികൾക്കും അക്രമങ്ങൾക്കും മുന്നിട്ടിറങ്ങുന്നത് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത മനുഷ്യരാണ്. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ധനം അതുണ്ടായിരിക്കുന്ന കാലത്തോളം ഒരാൾക്കും നമ്മളെ തോൽപ്പിക്കാനാവില്ല.
കുട്ടികൾക്ക് കാറും ബൈക്കും ഫോണും വാങ്ങിച്ചുകൊടുക്കുന്ന മാതാപിതാക്കളിൽ പലരും അറിയുന്നില്ല അവരുടെ കുട്ടികൾക്ക് വേണ്ടത് കൃത്യമായ വിദ്യാഭ്യാസമാണെന്ന്.
Also Read:രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.12 കോടി
ഒരു കുട്ടിയുടെ എല്ലാ സ്വഭാവങ്ങളെയും ജീവിത രീതിയെയും ഭാവിയെയും നിയന്ത്രിക്കാൻ വിദ്യാഭ്യാസത്തിനാകും. ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചും മറ്റും അവർക്ക് കൃത്യമായ ധാരണകൾ ഉണ്ടാകും. നല്ല വിദ്യാഭ്യാസം നേടുന്ന ഒരു കുട്ടി മാത്രമേ സാമൂഹികപരമായ ചില ബോധങ്ങളെയും മറ്റും സംരക്ഷിക്കാൻ ഇടയുള്ളൂ. അതുകൊണ്ട് എന്ത് മുടക്കം വരുത്തിയാലും കുട്ടികളുടെ വിദ്യാഭ്യാസം മുടക്കരുത്. നമുക്കറിയാം ഏറ്റവും കൂടുതൽ സമരങ്ങളും പ്രധിഷേധങ്ങളും നടക്കുന്നത് ക്യാമ്പസുകളിൽ നിന്നാണെന്ന്. അതിനർത്ഥം വിദ്യാഭ്യാസമാണ് ഒരു മനുഷ്യനെ മനുഷ്യനും അറിവുള്ളവനും സാമൂഹിക ഗുണമുള്ളവനുമാക്കുന്നത്. നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് കൃത്യമായ വിദ്യാഭ്യാസം നൽകുക. അതിനേക്കാൾ വലിയ സമ്മാനം അവർക്ക് കൊടുക്കാനില്ല.
Post Your Comments