KeralaNattuvarthaLatest NewsNewsIndia

ചുംബനങ്ങളുടെ രഹസ്യം

“philematology” യെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ചുംബനങ്ങളെ കുറിച്ച് പഠിക്കാനുള്ള ഒരു ശാസ്ത്ര ശാഖയാണത്. മനുഷ്യൻ ജീവിതത്തിൽ രണ്ടാഴ്ചത്തോളം ചുംബനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മാനസികമായ പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും കുറയ്ക്കാൻ ചുംബനം ഏറെ സഹായകരമാണെന്നാണ് കണ്ടെത്തൽ. കോർട്ടീസോൾ എന്ന മനുഷ്യശരീരത്തിലെ സ്ട്രെസ് ഹോർമോണിന്റെ അളവ് അത് കുറയ്ക്കാൻ സഹായിക്കും.
മസ്തിഷ്കത്തിൽ റിവാർഡ് സെന്ററുകളെ ഉത്തേജിപ്പിക്കുന്ന രീതിയിൽ ഫീൽ ഗുഡ് ന്യൂറോട്രാൻസ്മിറ്ററുകളായ ഡോപമീന്റെയും, ഓക്സിടോക്സിന്റെയും ഒരു വലിയ പ്രവാഹം തന്നെ അത് സൃഷ്ടിക്കാൻ ഇടയുണ്ട്.ചുംബനം നമ്മൾ കരുതുന്നത് പോലെ ഒരു ചെറിയ കാര്യമല്ല. 34 ഫേഷ്യൽ പേശികളുടെയും 112 പോസ്ട്രൽ പേശികളുടെയും സങ്കീർണ്ണമായ കോർഡിനേഷനിലൂടെയാണ് ചുംബനം രൂപപ്പെടുന്നത് . ചുംബനത്തിന് മാത്രമായി ഒരു മസിൽ തന്നെയുണ്ട്. “orbicularis oris muscle” എന്നാണ് അതിന്റെ പേര്.

Also Read:‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; പ്രധാനമന്ത്രിയുടെ ആശയത്തിന് പിന്തുണയുമായി സദ്ഗുരു

പ്രധാനമായും ആളുകൾ ഉപയോഗിക്കുന്ന ഒരു ചുംബന രീതിയാണ് ഫ്രഞ്ച് കിസ്. ഇത് ചെയ്യുന്ന സമത്ത് പങ്കാളികൾ പരസ്പരമുള്ള ഉമിനീര് പങ്കുവയ്ക്കുന്നതിലൂടെ മൈക്രോബായോട്ട ഷെയർ ചെയ്യുകയും ഇരുവരുടെയും ഇമ്യൂണിറ്റി കൂടുകയും ചെയ്യുമെന്ന് പോലും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ചിലർ അകാരണമായി ചുംബനങ്ങളെ എതിർക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അറപ്പോടും ഭീതിയോടും കാണുന്ന ചുരുക്കം ചില ആളുകളുമുണ്ട്
അവർക്ക് ഫൈൽമറ്റോഫോബിയ എന്ന ചെറു മനോരോഗം ആകാൻ സാധ്യതയുണ്ടെന്നാണ് ചില മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.ചുംബനത്തിന്റെ പേരിൽ ഒരു വേൾഡ് റെക്കോർഡ് തന്നെയുണ്ട്.
ഇക്കാച്ചിയെന്നും ലക്സനയെന്നും പേരുള്ള തായ്‌ലൻഡിൽ നിന്നുള്ള ദമ്പതിമാരാണ് ആ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്, അവരുടെ ചുംബനം നീണ്ടു നിന്നത് 58 മണിക്കൂറും 35 മിനിറ്റുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button