Latest NewsNewsKuwaitGulf

കോവിഡ്, ഒരു മാസത്തേയ്ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി: കൊറോണ വൈറസ് രോഗം തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി കുവൈറ്റ് ഭരണകൂടം. അടുത്ത ഒരു മാസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് കര്‍ഫ്യൂ പ്രാബല്യത്തില്‍ വരിക. അതേസമയം, വിദേശികള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാനുള്ള നിരോധനം നീട്ടി. വൈകീട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് വരെ ആയിരിക്കും കര്‍ഫ്യൂ. ഏപ്രില്‍ എട്ട് വരെ ഈ നിയന്ത്രണം തുടരും. കര്‍ഫ്യൂ നടപ്പാക്കുന്നതിന് സുരക്ഷാ വിഭാഗത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

Read Also : കോവിഡ് 19: ഖത്തറില്‍ ഒരാള്‍ കൂടി മരിച്ചു

കര്‍ഫ്യൂ വേളയില്‍ ജനങ്ങള്‍ക്ക് നടന്ന് പള്ളിയില്‍ പോകാന്‍ അനുമതിയുണ്ടാകും. മരുന്ന് വാങ്ങാന്‍ പോകാം. കോ- ഓപറേറ്റീവ് സൊസൈറ്റികള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഓര്‍ഡര്‍ ലഭിച്ച വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാം. ആവശ്യ  വസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും. പകല്‍ സമയങ്ങളില്‍ ജനങ്ങള്‍ക്ക് റസ്റ്റോറന്റുകളില്‍ നേരിട്ടെത്തി ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കില്ല. പാഴ്സല്‍ സര്‍വീസ് ഉപയോഗപ്പെടുത്താം. ടാക്സികളില്‍ രണ്ടു യാത്രക്കാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. പൊതു ഇടങ്ങളും പാര്‍ക്കുകളും അടച്ചിടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button