ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 469 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 405 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേര്‍ വിദേശത്ത് നിന്ന് മടങ്ങി എത്തിയവരാണ്.
337 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
Read Also: അയോദ്ധ്യയില്‍ ഗസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കാന്‍ വിദേശ രാജ്യങ്ങള്‍ക്ക് അനുമതിനല്‍കി യോഗി ആദിത്യനാഥ്
ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 155,407 ആയി. ചികില്‍സയിലായിരുന്നു 93 വയസ്സുക്കാരൻ ഇന്ന് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 261 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 166,015 ആയി. 10,347 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Post Your Comments