KeralaLatest NewsNews

ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയിൽ ചേർന്നത്, ജനസേവനം മാത്രം ആണ് ലക്ഷ്യം: പ്രതികരിച്ച് ഇ ശ്രീധരൻ

തന്‍റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത്.

തിരുവനന്തപുരം: വിവാദങ്ങളിൽ പ്രതികരിച്ച് മെട്രോമാൻ ഇ ശ്രീധരൻ. മുഖ്യമന്ത്രി സ്ഥാനം താൻ ആ​ഗ്രഹിക്കുന്നില്ലെന്നും ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയിൽ ചേർന്നതെന്നും ജനസേവനം മാത്രം ആണ് ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വം ആണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാറുള്ളത്. പാർട്ടി അത്തരം നിർദേശം വെച്ചാൽ സ്വീകരിക്കും. വിവാദങ്ങളിൽ വിഷമം ഇല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. തിരുവല്ലയിൽ നടന്ന വിജയയാത്രയിലായിരുന്നു കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം.

Read Also: മമതയുടെ കോട്ടയിൽ വന്‍ ബോംബ് ശേഖരം

അതേസമയം, ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരൻ്റെ നേതൃത്വം ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. തന്‍റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത്. ശ്രീധരനെ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button