കൊൽക്കത്ത : നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസമായ മെയ് മൂന്നിന് പശ്ചിമ ബംഗാളിൽ ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന് പാർട്ടിയുടെ യുവ എംപി തേജസ്വി സൂര്യ. മുഖ്യമന്ത്രി കസേരയിൽ മമത ബാനർജിയുടെ ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞെന്നും തേജസ്വി സൂര്യ പറഞ്ഞു.
മേയ് 2നാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്. കമ്യൂണിസ്റ്റുകാരുടെ പാത തന്നെയാണ് മമത ബാനർജിയും തുടർന്നത്. ബിജെപി മുഖ്യമന്ത്രി വന്നാൽ സംസ്ഥാനത്ത് രക്തച്ചൊരിച്ചിലും രാഷ്ട്രീയ കൊലപാതകങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം മുൻപു തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയ ബിജെപി, ബംഗാളിൽ 200ലധികം സീറ്റുകൾ നേടുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷും പറഞ്ഞു.
Read Also : ജോഷിയുടെ സ്വന്തം പാപ്പനായി സുരേഷ് ഗോപി
എട്ടുഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് അത് അനുസരിച്ചാണ് പ്രവർത്തനങ്ങൾ മുൻപോട്ട് പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം എല്ലാവരും കണ്ടതാണ്. ‘2019ൽ പകുതി, 2021ൽ മുഴുവൻ സീറ്റുകളും’ എന്നതാണ് പാർട്ടിയുടെ മുദ്രവാക്യമെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
Post Your Comments