ലക്നൗ: അയോദ്ധ്യക്ഷേത്ര ദര്‍ശനത്തിലൂടെ തന്റെ ചെറുപ്പകാലം മുതലുള്ള തീവ്രമായ ആഗ്രഹം സഫലമായെന്ന് തേജസ്വി സൂര്യ എം.പി. അയോദ്ധ്യക്ഷേത്ര ദര്‍ശനം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ഉത്തര്‍പ്രദേശില്‍ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ പരിപാടിയുമായി ബന്ധപ്പെട്ടാണ് തേജസ്വി എത്തിയത്.
ഉത്തര്‍പ്രദേശിലേക്കുള്ള യാത്രയ്ക്കിടെ വമ്പിച്ച സ്വീകരണമാണ് തേജസ്വി സൂര്യയ്ക്ക് ഒരുക്കിയിരുന്നത്. സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ കീഴിലുള്ള സര്‍ക്കാരിന് മികച്ച ഭരണം കാഴ്ച വയ്ക്കാന്‍ യുവാക്കളുടെ മുഴുവന്‍ പിന്തുണയും തേജസ്വി സൂര്യ പ്രഖ്യാപിച്ചു. യുവമോര്‍ച്ചയുടെ ദേശീയ അദ്ധ്യക്ഷനെന്ന നിലയില്‍ വിവിധ രംഗത്തുള്ള പ്രമുഖരുമായി സംവദിച്ചു.
യുവമോര്‍ച്ച അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കുന്ന ‘ബിജെവൈഎം-ഡോക്ടര്‍ ഹെല്പ്പ്ലൈന്’ ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയ്ക്കും തേജസ്വിസൂര്യ നന്ദി അറിയിച്ചു. യുവാക്കളുടെ സേവനസന്നദ്ധത രാജ്യത്തെ സാധാരണക്കാരുടെ ആരോഗ്യരംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments