KeralaCinemaMollywoodLatest NewsNews

ജോഷിയുടെ സ്വന്തം പാപ്പനായി സുരേഷ് ഗോപി

മാസ് സിനിമകളുടെ സംവിധായകൻ ജോഷിയും പ്രേക്ഷകരുടെ മാസ് നായകൻ സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒന്നിക്കുന്ന സിനിമയാണ് പാപ്പൻ. ചിത്രത്തിൽ ഇരുവരും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയുണ്ട് പ്രേക്ഷകർക്കും ആരാധകർക്കും . സിനിമയുടെ ചിത്രീകരണത്തിന് മാര്‍ച്ച് അഞ്ച് മുതല്‍ തുടക്കമാകും. ചിത്രത്തില്‍ സുരേഷ് ഗോപി ഒരു പൊലീസ് ഉദ്യോഗസ്ഥനായെത്തുന്നു സൂചന. ചിത്രത്തിനുവേണ്ടിയുള്ള സുരേഷ് ഗോപിയുടെ ലുക്കും സമൂഹമാധ്യമങ്ങളിലെ ഫാന്‍സ് പേജുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വലിയ വരവേൽപ്പാണ് ഈ ലുക്കിന് സോഷ്യൽ മീഡിയകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read:രാജ്യത്തെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ വരുന്നത് 3 വലിയ തുരങ്കങ്ങള്‍

അതേസമയം സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നു എന്നതാണ് പാപ്പന്റെ മറ്റൊരു പ്രത്യേകത. ഇരുവര്‍ക്കും പുറമെ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയ്ക്ക് കിട്ടിയ വലിയ സ്വീകരണം പാപ്പന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നുണ്ട്. എന്ത് തന്നെയായാലും ബോസ്‌ഓഫീസിലെ ഒരു തരംഗമായിത്തന്നെ പാപ്പൻ മാറുമെന്നാണ് സിനിമാനിരീക്ഷകരുടെ കണ്ടെത്തൽ.
ലേലത്തിലെ ചാക്കോച്ചിയായി സുരേഷ് ഗോപി വെള്ളിത്തിരയിൽ തീർത്ത രോമാഞ്ചങ്ങൾക്ക് ഇപ്പോഴും അടക്കം സംഭവിക്കാത്തത് കൊണ്ട്, വീണ്ടും വലിയൊരു വിജയം തന്നെ ആവർത്തിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button