Latest NewsNewsIndia

‘ഹര്‍ഷയുടെ കൊലപാതം ഭീകരതയുടെ കേരളാ മോഡൽ’: കേരളത്തിനെതിരെ ബിജെപി നേതാവ് തേജസ്വി സൂര്യ

കേസുമായി ബന്ധപ്പെട്ട് ആകെ12 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ബംഗളൂരു: ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷന്റെ കൊലപാതകത്തിൽ കേരളത്തെ വിമർശിച്ച് ബിജെപി യുവജന നേതാവ് തേജസ്വി സൂര്യ. ഹര്‍ഷയുടെ കൊലപാതം ഭീകരതയുടെ കേരളാ മോഡലാണെന്ന വിമർശനവുമായാണ് തേജസ്വി സൂര്യ രംഗത്തെത്തിയത്. കർണാടകയിൽ വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്‍റെ ഫലമാണ് ഹര്‍ഷയുടെ കൊലപാതകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ഷയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

‘ഭീകരതയുടെ കേരള മാതൃകയാണിത്, പി.എഫ്.ഐ, എസ്.ഡി.പി.ഐ, സി.എഫ്.ഐ തുടങ്ങിയ സംഘടനകൾ കർണാടകയിലേക്കും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്ത ഭീകരതയുടെ കേരള മാതൃക’- തേജസ്വി സൂര്യ പറഞ്ഞു. ഇതൊരു കൊലപതകമായി പരിഗണിക്കാതെ പ്രതികൾക്കെതിരെ തീവ്രവാദ കുറ്റം (യുഎപിഎ) ചുമത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് തേജസ്വി സൂര്യ ആവശ്യപ്പെട്ടു.

Read Also: ഇന്ത്യയെ ഇകഴ്ത്തിയും ചൈനയെ പുകഴ്ത്തിയും നടത്തിയ പ്രസംഗം, താനങ്ങനെ പറഞ്ഞിട്ടില്ല : മലക്കം മറിഞ്ഞ് എസ് രാമചന്ദ്രന്‍ പിള്ള

അതേസമയം, ഹർഷന്റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം ആറുപേർ അറസ്റ്റിലായി. അറസ്റ്റ് ചെയ്ത ആറുപേരിൽ മൂന്ന് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുളളവരാണെന്നും അറസ്റ്റിലായ എല്ലാവരും 20നും 22നും ഇടയിൽ പ്രായമുളളവരാണെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആകെ12 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button