Latest NewsKeralaNewsIndia

കമ്യൂണിസത്തെ കുപ്പത്തൊട്ടിയിലെറിയുന്ന കാലം വിദൂരമല്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ

കൊച്ചി : കേരളത്തിൽ കമ്യൂണിസത്തെ കുപ്പത്തൊട്ടിയിലെറിയുന്ന കാലം വിദൂരമല്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എംപി. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അഞ്ചു വർഷങ്ങളാണ് കടന്നുപോയത്. യുവമോർച്ച തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ‘പുതിയ കേരളത്തിന് സമർപ്പിത യുവത്വം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : യുഡിഎഫ് പരാജയപ്പെട്ടാൽ മുഖ്യ ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് കെ. സുധാകരന്‍ എംപി

തൊടുന്നതെന്തും നശിപ്പിക്കുന്ന ഭസ്മാസുരനെപ്പോലെയാണ് സിപിഎം. കഴിഞ്ഞ അഞ്ച് വർഷത്തെ ഇടതിന്റെ മോശം ഭരണത്തിന്റെ ഫലം അടുത്ത രണ്ട് തലമുറ അനുഭവിക്കേണ്ടി വരും. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെട്ട, അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ ഭരണത്തിൽ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും പോലുള്ള ഭീകര സംഘടനകളാണ് ശക്തരായതെന്നും തേജസ്വി സൂര്യ പറഞ്ഞു.

ലൗ ജിഹാദ് എതെങ്കിലും മതങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല, മറിച്ച് സ്ത്രീകളെയാകെ ബാധിക്കുന്ന വിഷയമാണ്. ഇഷ്ടമുള്ള ആളുകൾ തമ്മിൽ വിവാഹിതരാകുന്നത് തെറ്റല്ല. മറിച്ച് മതം മാറ്റത്തിന് വേണ്ടി പ്രണയക്കുരുക്കിൽ പെടുത്തുന്നതിനെയാണ് എതിർക്കുന്നതെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button