പശ്ചിമബംഗാൾ നിയമസഭയിലെ 45 സീറ്റുകളിലേയ്ക്കുള്ള അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. മുഖ്യമന്ത്രി മമത ബാനർജിക്ക് ഏറ്റവും സ്വാധീനമുള്ളതും ബി.ജെ.പി ഇതിന് മുമ്പ് ഒരു സീറ്റുപോലും നേടാതിരുന്ന മണ്ഡലങ്ങളാണ് ഇവിടെയുള്ളത്.തെരഞ്ഞെടുപ്പിലെ ഏറ്റവും കൂടുതൽ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
മമത ബാനർജിക്ക് ഏറ്റവും സ്വാധീനമുള്ള തൃണമൂലിന്റെ ശക്തി കേന്ദ്രങ്ങളെന്ന് വിളിക്കപ്പെടുന്ന 22 സ്ഥലങ്ങൾ തുടർ ഭരണത്തിന് നിർണ്ണായകമാണ്. അതേസമയം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ വലിയ ലീഡ് ഇത്തവണ സീറ്റുകളായി മാറുമെന്നാണ് സംസ്ഥാന ബി.ജെ.പി ഘടകം അവകശപ്പെടുന്നത്.
ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ആദ്യഘട്ടങ്ങളിൽ പ്രചാരണത്തിൽ ഉണ്ടായ ആവേശവും ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നു. ബി.ജെ.പിയ്ക്കായി കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും അടക്കമുള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി എത്തിയതും തെരഞ്ഞെടുപ്പിൽ പ്രതിഭലിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.
Post Your Comments