കോഴിക്കോട്: രേഖകളില്ലാതെ 36 ലക്ഷം രൂപയുമായി രാജസ്ഥാൻ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിലായിരിക്കുന്നു. ബബൂത്ത് സിങ്ങിനെ (54) ആണ് ആർ.പി.എഫ് അറസ്റ്റ് ചെയ്തിരിക്കുന്നത് . മംഗളൂരൂ – ചെന്നൈ മെയിലിൽ തിങ്കാഴ്ച ൈവകീട്ട് അഞ്ചോടെയാണ് ഇയാൾ കോഴിക്കോടെത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കള്ളപ്പണം എത്തിക്കാനുള്ള സാധ്യത മുൻനിർത്തി പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ ജെതിൻ ബി. രാജിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച സ്ക്വാഡിന്റെ പരിശോധനയിലാണ് പണം കണ്ടെത്തി പിടികൂടിയിരിക്കുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളുെട ബാഗ് പരിശോധിക്കുകയായിരുന്നു ഉണ്ടായത്.
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളായിട്ടായിരുന്നു പണം. ചോദ്യം ചെയ്യലിൽ തുക ആർക്കാണ് എത്തിച്ചെതന്ന് പറയാൻ കൂട്ടാക്കാത്ത ഇയാൾക്ക് ഇതുസംബന്ധിച്ച രേഖകൾ കാണിക്കാനും സാധിച്ചില്ല. തുടർന്ന് കസ്റ്റഡിയിലെടുക്കുകയും ആദായനികുതി വകുപ്പിന് കൈമാറികയുമായിരുന്നു ഉണ്ടായത്.
ക്രൈം ഇൻറലിജൻസ് അസി. സബ് ഇൻസ്പെക്ടർ കെ. സജുവിന്റെ നേതൃത്വത്തിൽ ഒ.കെ. അജീഷ്, ഷെറി, പി.പി. അബ്ദുൽ സത്താൻ, രാമനാഥൻ എന്നീ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
Post Your Comments