നാഗ്പൂര്‍: വിവസ്ത്രയായി നിന്ന് പ്രത്യേക പൂജകള്‍ ചെയ്താല്‍ 50 കോടി മഴപോലെ പെയ്യും , പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ച് പേര് അറസ്റ്റില്‍. നാഗ്പൂരിലാണ് സംഭവം. വിക്കി ഗണേഷ്(20), ദിനേഷ് മഹാദേവ് നിഖാരേ (25), രാമകൃഷ്ണ ദാദാജി മസ്കര്‍ (41), വിനോദ് ജയറാം മസ്രാം (42), സോപന്‍ ഹരിബോ കുംറേ(35) എന്നിവരാണ് അറസ്റ്റിലായത്. വിവസ്ത്രയായാല് 50 കോടി രൂപ മഴ പോലെ പെയ്യുമെന്ന് ഇവര്‍ അവകാശവാദം ഉന്നയിച്ചതായും പെണ്‍കുട്ടി പറയുന്നു.
Read Also : തിരുവനന്തപുരത്തെ 13 സീറ്റിലെ വിജയം; തലസ്ഥാനം പിടിയ്ക്കാനുറച്ച് സിപിഎം
കഴിഞ്ഞ മാസം അഞ്ച് പേരില്‍ ഒരാള്‍ തന്നെ സമീപിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പ്രത്യേക പൂജകള്‍ ചെയ്താല്‍ സമ്പന്നയാകാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു ഇയാള്‍ എത്തിയത്. പെണ്‍കുട്ടി പൂജയ്ക്കിടയില്‍ വിവസ്ത്രയാകണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ പെണ്‍കുട്ടി ആവശ്യം നിരസിച്ചെങ്കിലും ഇയാള്‍ നിരന്തരം ഇതേ ആവശ്യം ഉന്നയിച്ച് പെണ്‍കുട്ടിയെ സമീപിച്ചതോടെയാണ് പരാതി നല്‍കിയത്. പോക്സോ, ഐപിസി, ബ്ലാക്ക് മാജിക് നിയമം അടക്കം നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments