അടൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ 9 പേര്‍ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റില്‍. തങ്ങള്‍ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍(62) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. പഠനത്തില്‍ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിര്‍ത്തിയായിരുന്നു പീഡനം. അടൂര്‍ പൊലീസ് എടുത്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. 9 പ്രതികളുള്ള കേസില്‍ നാല് പേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
Read Also: പെരുന്നാള്‍ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് ദാരുണാന്ത്യം
ആകെ 8 പ്രതികളാണ് ഉള്ളതെന്നും, എല്ലാ പ്രതികളെയും എത്രയുംവേഗം അറസ്റ്റ് ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി വിജി വിനോദ് കുമാര്‍ പറഞ്ഞു. സ്‌കൂളില്‍ ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്.
ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ചതിനെടുത്ത കേസ് ആണ് ആദ്യത്തേത്. ഇത് നൂറനാട് പോലീസിന് കൈമാറി. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും പിന്നീട് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അടൂര്‍ പൊലീസ് അന്വേഷിക്കുന്ന ആദ്യത്തെ 4 കേസുകളിലായാണ് 4 പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യ രണ്ട് പേരെ വെള്ളിയാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കുട്ടിയുമായി പ്രണയത്തിലായശേഷം ജൂലൈയില്‍ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാല്‍സംഗം ചെയ്ത സാജന്‍ (24), കാറില്‍ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ച ആദര്‍ശ് (25) എന്നിവര്‍ ആദ്യം പിടിയിലായി. ഇവരെ ഇന്നലെ രാത്രി വീടുകളില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ഒരു വീട്ടില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്ത സച്ചിന്‍ കുറുപ്പ് (25), മറ്റൊരു കേസിലെ പ്രതി കൃഷ്ണാനന്ദ് (21) എന്നിവര്‍ ഇന്നലെ കസ്റ്റഡിയിലായി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്‌കൂളില്‍ തുടര്‍ച്ചയായി എത്താതിരുന്നതിനെതുടര്‍ന്ന് ടീച്ചര്‍ അന്വേഷിച്ചപ്പോള്‍, കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിലെ വിഷമമാണ് കാരണമെന്ന് ബോധ്യപ്പെട്ടു. സ്‌കൂളിലെ കൗണ്‍സിലര്‍ മുഖാന്തിരം കാര്യങ്ങള്‍ മനസ്സിലാക്കിയ ടീച്ചര്‍, പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയും, തുടര്‍ന്ന് ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്നാണ് അടൂര്‍ പോലീസ് കുട്ടിയുടെ മൊഴികള്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
Post Your Comments